പാലക്കുന്ന് കഴകം പകൽ പൂരക്കളി ഇന്ന് മുതൽ

Saturday 28 March 2026 9:46 PM IST

പാലക്കുന്ന്: നാല് നാളുകളായി നടന്ന രാത്രിയിലെ പൂരക്കളിയ്ക്ക്‌ ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ പകൽ പൂരക്കളിയ്ക്ക്‌ തുടക്കം കുറിക്കും. പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂവിടൽ ചടങ്ങ് പൂർത്തിയായ ശേഷം തൊഴുതു വന്ദനയ്ക്ക്‌ ശേഷം കർമ്മികൾ പണിക്കർക്കും സംഘത്തിനും പൂരക്കളി പന്തലിലേക്കുള്ള വിളക്ക് കൈമാറും . വന്ദനവും പള്ളിയറ ശാസ്ത്രവും ചൊല്ലി പൂരമാലയും മൂളി പൂരക്കളി തുടങ്ങും. സന്ധ്യയ്ക്ക്‌ മുൻപേ പന്തലിൽ നിന്ന് വിളക്കെടുത്ത്' അന്നത്തെ കളി അവസാനിക്കും. തിങ്കളാഴ്ചയും ഇത് തുടരും. ചൊവ്വാഴ്ച്ച പകൽ തുടങ്ങുന്ന കളി രാത്രി ആണ്ടും പള്ളും' പാടി പൊലിഞ്ഞ് തൊഴുതുകളി'യോടെ അവസാനിക്കും. തുടർന്നാണ് പൂരോത്സവത്തിന് സമാപനം കുറിക്കുന്ന പൂരംകുളി തുടങ്ങുക . തിടമ്പും തിരുവായുധങ്ങളും കുളിപ്പിച്ച് ശുദ്ധിചെയ്ത് പൂരത്തറയിൽ വെക്കും. പൂരംകുളി കഴിഞ്ഞാൽ കർമികൾ തിടമ്പുകളും തിരുവായുധങ്ങളും അതത് പീഠങ്ങളിൽ വെക്കും. ബുധനാഴ്ച പുലർച്ചെയാണ് ഉത്രവിളക്ക്.