മാഹിയിൽ ആവേശമായി എൻ.ഡി.എ ബൈക്ക് റാലി

Saturday 28 March 2026 9:56 PM IST

മാഹി: വികസന സന്ദേശവുമായി സംഘടിപ്പിച്ച എൻ.ഡി.എയുടെ ബൈക്ക് റാലി മാഹിയിൽ ആവേശക്കടലായി സമാപിച്ചു. പ്രവ‌ർത്തകർ ആവേശത്തോടെയാണ് റാലിയിൽ അണിചേർന്നത്. നരേന്ദ്ര മോദിയുടെ വികസന ദർശനത്തിന് ശക്തമായ പിന്തുണ രേഖപ്പെടുത്തി മാഹി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.ദിനേശന്റെ വിജയത്തിനായാണ് ജനപങ്കാളിത്തത്തോടെ റാലി നടന്നത്.മാക്കുനിയിൽ നിന്ന് ആരംഭിച്ച റാലി ഇടയിൽപീടിക, പള്ളൂർ, ഇരട്ടപ്പിലാക്കൂൽ, ചൊക്ലി, സ്പിന്നിംഗ് മില്ല് ചാലക്കര ചെമ്പ്ര മുണ്ടോക്ക് , മഞ്ചക്കൽ വഴി പൂഴിത്തലയിൽ സമാപിച്ചു. സ്ഥാനാർത്ഥിയുമായുള്ള അലങ്കരിച്ച വാഹനത്തിന്റെ പിന്നാലെ നൂറുകണക്കിന് പ്രവർത്തരാണ് ബൈക്കുകളിലായി റാലിയിൽ അണിനിരന്നത്.