മരംവീണ് ഗതാഗത തടസം

Sunday 29 March 2026 12:41 AM IST

തൊടുപുഴ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം റോഡിൽ വീണ് ഗതാഗത തടസം. കരിമണ്ണൂർ ഹൈസ്കൂൾ കവലയ്ക്ക് സമീപം ആറരയോടെയായിരുന്നു സംഭവം. റോഡരികിൽ നിന്ന മരമാണ് നിലംപതിച്ചത്. ഉടനടി തൊടുപുഴ ഫയർഫോഴ്സെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ റോഡിൽ മറ്റ് രണ്ടിടങ്ങളിലും മരം ഒടിഞ്ഞ് റോ‌ഡിലേക്ക് പതിച്ചത് സേന നീക്കം ചെയ്തു.