തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Saturday 28 March 2026 11:07 PM IST

ചേർത്തല:ചേർത്തല മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശ്രീനാരായണ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിന് എതിർവശം തുറന്നു. ഗാനരചയിതാവ് ശരത്ചന്ദ്രവർമ്മ ഉദ്ഘാടനംചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനായി.സെക്രട്ടറി എൻ.എസ്.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി പി.പ്രസാദ്,വി.ടി.ജോസഫ്, ടി.ജെ.ആഞ്ചലോസ്,ജോമി ചെറിയാൻ,ബി.വിനോദ്,എൻ.ആർ.ബാബുരാജ്, എം.കെ.ഉത്തമൻ, ജി. ശശിധരപ്പണിക്കർ,കെ.ബി.ബിമൽറോയ്,ബി.സലിം,ആർ.വിനോദ്,എം.സി സിദ്ധാർത്ഥൻ,എസ്.സോബിൻ എന്നിവർ സംസാരിച്ചു.