ഓഫീസ് മന്ദിരം ഉദ്ഘാടനം
Saturday 28 March 2026 11:08 PM IST
അമ്പലപ്പുഴ : കാക്കാഴം വേദവ്യാസ കലാകായിക സാംസ്‌കാരിക സംഘടനയുടെ പുതിയ ഓഫീസ് മന്ദിരം ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻജിത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ സ്‌നേജിത രതീഷ്, കെ.മനോജ് കുമാർ , വേദവ്യാസ ഭാരവാഹികളായ സെക്രട്ടറി രദുകൃഷ്ണൻ , ഖജാൻജി ശരൺരാജ് ,വൈസ് പ്രസിഡന്റുമാരായ സൗമ്യ സുമേഷ് , ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത , ജിനോ.പി, സമേഷ് രവീന്ദ്രൻ, രതീഷ് , ചിത്തപ്രശാന്ത്,ബിനുലാൽ.ബി, പ്രമോദ് .ബി, രാജേഷ്, അനില സന്ദീപ്,മീനുവിനീത്,ആതിരഅൻജിത് എന്നിവർ പ്രസംഗിച്ചു