ആശ്രമം ചെല്ലപ്പനെ ആദരിച്ചു

Saturday 28 March 2026 11:11 PM IST

മുഹമ്മ: ആറരപ്പതിറ്റാണ്ടായി നാടക സംവിധായകൻ, അഭിനേതാവ്, സിനിമാ സംവിധായകൻ എന്നീ വിവിധമേഖലകളിൽ ശോഭിച്ച ആശ്രമം ചെല്ലപ്പനെ ലോക നാടക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു . നാടക കലാകാര സൗഹൃദ കൂട്ടായ്മക്കു വേണ്ടി സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവും നാടകകൃത്തുമായ കെ.കെ.ആർ. കായിപ്പുറം പൊന്നാടയണിയിച്ചു. ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന അനിൽകുമാർ, എം.വി.സത്യൻ,മുഹമ്മ അജി,അരങ്ങ് രക്ഷാധികാരി സി.പി. ഷാജി എന്നിവർ സംസാരിച്ചു. ആശ്രമം ചെല്ലപ്പൻ അമച്വർ നാടകങ്ങളിൽ നടനായി തുടങ്ങി ആലപ്പുഴ ബ്രില്യൻസ് തീയറ്റേഴ്സിന്റെ ബാനറിൽ 20 ഓളം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ആശ്രമം ചെല്ലപ്പൻ