ലോക നാടക ദിനാഘോഷം

Sunday 29 March 2026 1:21 AM IST

തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക നാടക ദിനാഘോഷം വിഖ്യാത നാടകകാരൻ അമൽ രാജ്ദേവ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ,എസ്.രാധാകൃഷ്ണൻ,അനന്തപുരം രവി,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ലീല പണിക്കർ,ബി.സനിൽകുമാർ എന്നിവർ പങ്കെടുത്തു.സമ്മേളനത്തെ തുടർന്ന് അനന്തപുരം രവി എഴുതി സംവിധാനം ചെയ്ത മണ്ഡോദരി എന്ന നാടകം അവതരിപ്പിച്ചു.