പോഡിയാട്രി സമ്മേളനം
Sunday 29 March 2026 1:20 AM IST
തിരുവനന്തപുരം: ആദ്യ ദേശീയ പോഡിയാട്രി സമ്മേളനം തിരുവനന്തപുരം ജിജി ആശുപത്രിയിൽ നടന്നു.ഇന്ത്യൻ പോഡിയാട്രി അസോസിയേഷൻ കേരള ചാപ്ടർ,അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.ഗോകുലം ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കെ.കെ.മനോജനും,ജിജി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ.ജി.മനോജും ചേർന്ന് ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് ചെയർമാൻ ഡോ.കാർത്തികേയൻ,സെക്രട്ടറി ഡോ.അരുൺ പ്രസാന്ത് എന്നിവർ പങ്കെടുത്തു.