ഖാദി ബോർഡ് സബ് സെന്റർ സന്ദർശിച്ചു

Sunday 29 March 2026 1:23 AM IST

തിരുവനന്തപുരം: 75 വർഷം കാലപ്പഴക്കമുള്ള കൊടുങ്ങാനൂരിലെ ഖാദി ബോർഡിന്റെ സബ് സെന്റർ വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർത്ഥി ആർ.ശ്രീലേഖ സന്ദർശിച്ചു.25ലധികം ജീവനക്കാരുണ്ടായിരുന്ന ഖാദി ബോർഡിന്റെ സബ് സെന്ററിൽ രണ്ട് ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്.നെയ്ത്തുശാല വളരെ ശോചനീയാവസ്ഥയിലാണെന്നും ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും ജീവനക്കാർ പരാതിപ്പെട്ടു.ബി.ജെ.പി വിജയിച്ചാൽ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ആർ.ശ്രീലേഖ ഉറപ്പുനൽകി.