ഹോളി ഗ്രേസ് ടർഫ് 30 ന് ഉദ്ഘാടനം
Saturday 28 March 2026 11:53 PM IST
മാള : ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒരുക്കിയ ഫുട്ബാൾ ടർഫ് 30 ന് വൈകിട്ട് 6.30ന് മാളയുടെ ഫുട്ബാൾ ചരിത്രത്തിലെ പ്രമുഖ മുൻ താരങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ താരം അഡ്വ. ജോസ് പി ജോർജ് ഉൾപ്പെടെ പതിനഞ്ചോളം പേരെ ആദരിക്കും. മുൻ സന്തോഷ് ട്രോഫി താരം പി.വി. സന്തോഷ് നയിക്കുന്ന തൃശൂർ വെറ്ററൻസും എം. നജീബ് നയിക്കുന്ന മലപ്പുറം ടീമും തമ്മിൽ പ്രദർശന മത്സരം നടക്കും. രാവിലെ 5 മുതൽ രാത്രി 10 വരെ ടർഫ് ലഭ്യമാകും. ഒരേസമയം രണ്ട് ടീമുകൾക്ക് കളിക്കാൻ സൗകര്യമുണ്ട്. ആദ്യ ഒരാഴ്ച പ്രത്യേക നിരക്കിളവും ലഭിക്കും. ആകർഷക നിരക്കിൽ സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടർമാരായ ജോളി വടക്കൻ, ആന്റണി മാളിയേക്കൽ, ജെയിംസ് എന്നിവർ അറിയിച്ചു.