ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം
വിമാനത്താവളം നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറ്റാനാണ് പദ്ധതി. 3,296 ഏക്കറിൽ പരന്നു കിടക്കുന്ന വിമാനത്താവളത്തിന്റെ ഒരു റൺവേയും ഒരു ടെർമിനലുമുള്ള ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. വിവിധ ഘട്ടങ്ങളിലായി 2050ൽ ബാക്കി പൂർത്തിയാക്കും. ആകെ പ്രതീക്ഷിക്കുന്ന ചെലവ് 29,560 കോടി. ഒന്നാം ഘട്ടത്തിൽ 12 ലക്ഷം യാത്രക്കാരെയും സമ്പൂർണ ശേഷിയിൽ ഏഴ് കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാനാകും.
> ഉടമസ്ഥത: സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (വൈ.ഐ.എ.പി.എൽ)
വിമാന സർവീസ് മേയ് മുതൽ
ഒന്നാം ഘട്ടത്തിൽ 3,900 മീറ്റർ റൺവേ, വൈഡ്-ബോഡി വിമാനങ്ങളിറങ്ങും
എല്ലാ കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക നാവിഗേഷൻ സംവിധാനങ്ങൾ.
ഡൽഹിയുമായി മെട്രോ കണക്‌ടിവിറ്റി
ബഡ‌്‌ജറ്റിൽ പ്രഖ്യാപിച്ച ഡൽഹി-വാരാണസി അതിവേഗ റെയിൽ ഇടനാഴി ബന്ധിപ്പിക്കും
ഡൽഹി വിമാനത്താവളത്തിന്റെ തിരക്ക് കുറയ്‌ക്കും