കൊച്ചുമകളെ പീഡിപ്പിച്ച 74കാരന് 20 വർഷം കഠിനതടവ്

Sunday 29 March 2026 2:00 AM IST

നെടുമങ്ങാട്: 49 ശതമാനം ബുദ്ധിമാന്ദ്യമുള്ള കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുധീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. 74 വയസുള്ള പ്രതി വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സരിത ഷൗക്കത്ത് അലി ഹാജരായി.19 സാക്ഷികളുള്ള കേസിൽ എല്ലാവരെയും വിസ്തരിച്ചു.12 രേഖകളും ഹാജരാക്കി.2015 - 2017 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം.പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഭരതന്നൂരിലാണ് പ്രതിയുടെ വീട്.പാങ്ങോട് എസ്.ഐ എൻ.സുനീഷ് അന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് ഹാജരാക്കി.എയ്ഡ് പ്രോസിക്യൂഷന് വേണ്ടി എ.എസ്.ഐ സുനിത സഹായിയായി.