പാസ്റ്റർമാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Sunday 29 March 2026 2:51 AM IST

വെള്ളറട: പാസ്റ്റർമാരെ ആക്രമിച്ച കേസിൽ അഞ്ചുമരങ്കാല മൈലംകുന്ന് വീട്ടിൽ അരുൺ (32) അറസ്റ്റിലായി. വെള്ളിയാഴ്ച വൈകിട്ട് വെള്ളറട സത്യദാസ് ഭവനിൽ പാസ്റ്റർ സജിത്ത് ദാസും സുഹൃത്ത് പാസ്റ്റർ ജോഷിയും അരുണിന്റെ വീട്ടിൽ പ്രാർത്ഥിക്കാനെത്തിയിരുന്നു. മദ്യ ലഹരിയിലായിരുന്ന അരുണുമായി വാക്കു തർക്കമുണ്ടായതോടെ അരുൺ സത്യദാസിനെ നെറ്റിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ വെള്ളറട പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.