വീടുകയറി ആക്രമണം
Sunday 29 March 2026 3:02 AM IST
കൊട്ടാരക്കര: പള്ളിയ്ക്കൽ കരിച്ചാലിൽ വീടുകയറി ആക്രമിച്ചതായി പരാതി. കരിച്ചാലിൽ രഞ്ജിത്ത് ഭവനത്തിൽ ഉഷയുടെ വീട്ടിലാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. വീടിന്റെ ജനലുകൾ അടിച്ചുതകർത്തു. ശബ്ദംകേട്ട് വാതിൽ തുറന്ന ഉഷയെ(61) മർദ്ദിച്ചു. മകൻ രഞ്ജിത്തുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.