ശർമ്മ ഒലി അറസ്റ്റിൽ

Sunday 29 March 2026 7:15 AM IST

കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിൽ. കാഠ്മണ്ഡു മുൻ മേയർ ബലേന്ദ്ര ഷാ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ് തൊട്ടടുത്ത ദിവസമാണ് അറസ്റ്റ്. ഒലിയെ ഇന്നലെ ഭക്താപൂരിലെ വസതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്തംബറിൽ 73 പേരുടെ മരണത്തിനിടയാക്കിയ ജെൻ സി പ്രക്ഷോഭങ്ങളുടെ പേരിലാണ് നടപടി. പ്രതിഷേധങ്ങൾ അടിച്ചമർത്തിയതിന് ഇരുവർക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. പ്രതികാര നടപടിയെന്നാണ് അറസ്റ്റിനെ ഒലി വിശേഷിപ്പിച്ചത്. അതേ സമയം,​ ഒലിയുടെ അറസ്റ്റ് നീതിയുടെ തുടക്കം മാത്രമാണെന്ന് നേപ്പാൾ സർക്കാർ പ്രതികരിച്ചു. അന്വേഷണങ്ങളുടെ ഭാഗമായി ഒലി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.