വീട്ടുവളപ്പിൽ തോന്നുന്നിടത്ത് നടാനുള്ളതല്ല മുളക്, ശ്രദ്ധിക്കാൻ ഏറെ കാര്യങ്ങളുണ്ട്

Sunday 29 March 2026 11:13 AM IST

ചെടികളും വീട്ടിലെ ഐശ്വര്യവും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ചെടികളുടെ സ്ഥാനത്തിനും രൂപത്തിനുംപോലും ഇക്കാര്യത്തിൽ സ്വാധീനം ചെലുത്താനാവും. ഇതിൽ ഏറ്റവും പ്രധാനം മുളകുചെടിക്കാണ്. 99 ശതമാനം വീടുകളിലും മുളകുചെടി ഉണ്ടാവും. അപ്പോൾ മനസിലായല്ലോ അതിന്റെ പ്രാധാന്യം.

വീടിനോട് ചേർന്ന് ഒരിക്കലും മുളകുചെടി നടരുത്. അങ്ങനെചെയ്താൽ രോഗദുരിതങ്ങളും കലഹങ്ങളും വിട്ടൊഴിയില്ല. എന്നാൽ വീട്ടിൽനിന്ന് കുറച്ചുമാറിയോ വീടിന് ചുറ്റുമുള്ള കുറച്ചുഭാഗം വേലികെട്ടിത്തിരിച്ചശേഷം അതിനുള്ളിലോ നടുന്നതുകാെണ്ട് ദോഷമില്ല. ഇങ്ങനെചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാവൂ. മുളകുചെടി നടുന്നതുമൂലമുളള നേട്ടങ്ങളും കോട്ടങ്ങളും ഏതൊക്കെയെന്ന് നോക്കാം.

നേട്ടങ്ങൾ

മുളക് വീട്ടിൽ നടുന്നത് നെഗറ്റീവ് എനർജി വലിച്ചെടുക്കുകയും ദൃഷ്ടിദോഷങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യുന്നു. ഈശ്വരാധീനം വർദ്ധിപ്പിക്കാനും മുളക് സഹായിക്കുന്നു.

വീട്ടിലെ ശത്രുദോഷം അകറ്റാനും ഉയർച്ചയും അഭിവൃദ്ധിയും നൽകാനും മുളക് സഹായിക്കുന്നു.

വീട്ടിലുള്ളവർക്ക് മനഃസമാധാനം നൽകാനും മുളക് നടുന്നതിലൂടെ ഉപകരിക്കുന്നു.

വീടിന്റെ തെക്ക്-കിഴക്ക് ദിശയായ അഗ്നികോൺ ആണ് മുളക് നട്ടുവളർത്താൻ ഏറ്റവും ഉചിതം.

നിത്യവും മുളക് ചെടി പരിപാലിക്കുന്നത് വീടുകളിൽ സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.

വീടിന്റെ വടക്ക് ദിശയിൽ മുളക് നടുന്നതും ഐശ്വര്യം നൽകുമെന്നും വാസ്‌തുവിൽ പറയുന്നു.

വീട്ടിൽ മുളക് ചെടി നടുന്നത് കലഹങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ദോഷങ്ങൾ

വീട്ടിൽ മുളക് നടുമ്പോൾ ഒരേ ഇനത്തിലെ മുളക് ആണെങ്കിൽ ഒറ്റസംഖ്യയിൽ വളർത്താൻ ശ്രദ്ധിക്കണം. ഇരട്ട സംഖ്യയിൽ ഒരേ ഇനത്തിലെ മുളക് നടുന്നത് ദോഷഫലങ്ങളുണ്ടാക്കും.

മുളക് മറിഞ്ഞ് വീഴുന്നത് ദോഷമാണ്. അതിനാൽ അവയ്ക്ക് താങ്ങ് കൊടുത്ത് വളർത്തിയെടുക്കേണ്ടതുണ്ട്.

മുളക് ചെടി ഉണങ്ങി പോകുന്നതും ദോഷമാണ്.