ഓശാന ഞായർ ആചരിച്ചു
Monday 30 March 2026 12:40 AM IST
ദേവലോകം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് മാനേജർ ഫാ. യാക്കോബ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു.രാവിലെ പ്രഭാതനമസ്‌ക്കാരത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പ്രദക്ഷിണവും, കുരത്തോല വാഴ്വും, വിശുദ്ധ കുർബാനയും, സന്ധ്യാനമസ്‌ക്കാരവും, ധ്യാനവും നടന്നു. ഹാശാ തിങ്കൾ ദിനമായ ഇന്ന് രാവിലെ 8.30ന് പ്രഭാതനമസ്‌ക്കാരം, 12 ന് മദ്ധ്യാഹ്ന നമസ്‌ക്കാരം, 5.30 ന് സന്ധ്യാനമസ്‌ക്കാരം, 6.30 ന് ധ്യാനം എന്നിവ നടക്കും.