സൗജന്യ നേത്ര പരിശോധന ക്യാമ്പ് 

Monday 30 March 2026 12:41 AM IST

കോട്ടയം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) കോട്ടയം മേഖല കമ്മിറ്റി, ജില്ലാ ജനറൽ ആശുപത്രി നേത്രരോഗ വിഭാഗവുമായി സഹകരിച്ച് പള്ളം വൈ.എം.സി.എയിൽ നേത്രദാന അവബോധന ക്ലാസും, സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. എ.കെ.പി.എ ജില്ലാ സെക്രട്ടറി ജയചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ മേഖല പ്രസിഡന്റ് പി.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അനു ആന്റണി നേത്രദാന അവബോധന ക്ലാസ് എടുത്തു. അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ 60 പേർ നേത്രദാന സമ്മതപത്രം നൽകി. ധന്യാ ഗിരീഷ്, ജോർജ് മാത്യു, സജി എം.നൈനാൻ, അജയകുമാർ, പ്രദീപ് കുമാർ, ശ്യാമളേന്ദു, ഷിജോ കെ.മാത്യു എന്നിവർ പങ്കെടുത്തു.