മാതൃപിതൃവേദി നേതൃസംഗമം

Monday 30 March 2026 12:42 AM IST

ചങ്ങനാശേരി: കാലഘട്ടത്തിന്റെ വെല്ലുവിളികൾ മനസിലാക്കി മക്കൾക്ക് വിശ്വാസം കൈമാറ്റം നടത്താൻ മാതാപിതാക്കൾ ശ്രമിക്കണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത തോമസ് തറയിൽ. ഹൈലേത്ത 2026 പിതൃവേദി മാതൃവേദി അതിരൂപതാ നേതൃസംഗമവും, സമുദായ ശാക്തീകരണ വർഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പ്രസിഡന്റ് റോയ് കപ്പാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ആന്റണി ഏത്തയ്ക്കാട്ട്, ഫാ.സ്റ്റീഫൻ ചാലയ്ക്കത്തറ, ഫാ.ജയിംസ് കൊക്കാവയലിൽ, ഫാ. ജോസഫ് പാറയ്ക്കൽ, ഫാ. ജോണികുട്ടി തറക്കുന്നേൽ, ഡോ.റോസമ്മ സോണി, സിസ്റ്റർ ലിൻസ്‌മേരി, സിസ്റ്റർ ലിസ, സോജൻ സെബാസ്റ്റ്യൻ, ജോർജ് തോമസ്, ലാലി ഇളപ്പുങ്കൽ, കെ.സി ജോജോ, മോളിമ്മ ആന്റണി, സിബി പറപ്പ, അഡ്വ.മാത്യൂസ് പുത്തൂർ, സാലി ജോജി, ഗ്രേസ് സഖറിയാസ്, അനു ഷിജോ, ബെസ്റ്റി ജോജി എന്നിവർ പങ്കെടുത്തു.