ക്രൈസ്തവ സഭയുടെ പിന്തുണയുണ്ടാകും

Monday 30 March 2026 12:45 AM IST

കോട്ടയം : ക്രൈസ്തവ സഭയുടെ പിന്തുണ ഇത്തവണ എൽ.ഡി.എഫിന് ഉണ്ടാകുമെന്ന് പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് അടക്കം സഭ പറഞ്ഞ കാര്യങ്ങൾ സർക്കാർ നടപ്പാക്കി. സഭയെ ചേർത്ത് പിടിച്ചാണ് ഇടതു സർക്കാർ മുന്നോട്ടു പോയത്. യു.ഡി.എഫ് കാലത്ത് ഇത്തരമൊരു കാര്യം ചെയ്യാനോ കമ്മിഷൻ കൊണ്ടുവരാനോ തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ വടക്കേ ഇന്ത്യയിൽ വേട്ടയാടുകയാണ്. എൻജിനിയറിംഗ് പരീക്ഷ വച്ചിരിക്കുന്നത് വിശുദ്ധ വാരത്തിലാണ്. ന്യൂനപക്ഷ സ്‌നേഹമുണ്ടായിരുന്നെങ്കിൽ കേന്ദ്രം അത് മാറ്റണമായിരുന്നു.