സി.കെ കുഞ്ഞിരാമൻ
Sunday 29 March 2026 6:42 PM IST
വെള്ളച്ചാൽ: എടക്കാട് ഏരിയയിലെ മുതിർന്ന സി.പി.എം നേതാവും പെരളശേരി പഞ്ചായത്തിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായ സി.കെ. കുഞ്ഞിരാമൻ (73) നിര്യാതനായി. സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു എടക്കാട് ഏരിയാ സെക്രട്ടറിയുമാണ്. നേരത്തെ പെരളശേരി ഗ്രാമ പഞ്ചായത്തംഗമായിരുന്നു. വെള്ളച്ചാലിൽ ബീഡി തൊഴിലാളിയായിരുന്ന ഇദ്ദേഹം പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.
ഭാര്യ: കെ. ശൈലജ. മക്കൾ: കെ. ഷിജു, കെ. നിജു. ഇന്നു രാവിലെ പത്ത് വരെ ബാവോട്ടെ വീട്ടിലുംപത്ത് മുതൽ 11 വരെ മക്രേരി ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിലും പൊതുദർശനം. തുടർന്ന് പെരളശേരി പഞ്ചായത്ത് കുഴിക്കിലായി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.