ട്രംപിനെതിരെ ആയിരങ്ങൾ തെരുവിൽ...

Monday 30 March 2026 12:36 AM IST

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കുമെതിരെ അമേരിക്കയിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. 'നോ കിംഗ്സ്' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടിയില്‍ 50 സംസ്ഥാനങ്ങളിലായി 3200ലധികം റാലികളാണ് ശനിയാഴ്ച അരങ്ങേറിയത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമരഹിത ജനകീയ മുന്നേറ്റമായി ഇത് മാറുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ നഗരങ്ങൾക്ക് പുറമെ ട്രംപിന് ശക്തമായ സ്വാധീനമുള്ള ഗ്രാമീണ മേഖലകളിലും പ്രതിഷേധം ഉയരുകയാണ്