സാവകാശം വേണമെന്ന്

Monday 30 March 2026 1:42 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും 2025 വരെയുള്ള വർഷങ്ങളിൽ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ള അവസാന തീയതി നീട്ടണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു. നിലവിൽ അവസാന തീയതി നാളെയാണ്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്കും അന്യസംസ്ഥാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്കും നാളെ എത്താൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.