അനാവശ്യമായി പണം കളയേണ്ട; കുറച്ച് ഉപ്പ് മതി, എപ്പോഴും വീട്ടിനുള്ളിൽ സുഗന്ധം നിറയും

Sunday 29 March 2026 9:16 PM IST

വീടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രയാസം പിടിച്ച ജോലിയാണ്. വീട് എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും ദുർഗന്ധം വമിക്കുന്നത് ഒരു സാധാരണ കാര്യമാണ്. ഇത് അകറ്റി സുഗന്ധം പരക്കാൻ വിപണിയിൽ കിട്ടുന്ന വില കൂടിയ റൂം സ്‌പ്രേകളും ഇലക്ട്രിക് എയർ ഫ്രെഷനറുകളുമാണ് എല്ലാവരും ഉപയോഗിക്കുന്നത്.

എന്നാൽ ഇത്തരം ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ ആരോഗ്യത്തിന് ദോഷമാണ്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇത്തരം കെമിക്കൽ സ്പ്രേകൾ കാരണമാകും. എപ്പോഴും വീട്ടിലെ ദുർഗന്ധം അകറ്റാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ചെലവിൽ വീട്ടിൽ എങ്ങനെ സുഗന്ധം പരത്താമെന്ന് നോക്കിയാലോ?

ചേരുവകൾ

  1. റോക്ക് സാൾട്ട് - രണ്ട് ടേബിൾ സ്പൂൺ
  2. എസെൻഷ്യൽ ഓയിൽ
  3. ഗ്രാമ്പൂ - രണ്ട് മുതൽ മൂന്ന് വരെ
  4. കർപ്പൂരം

തയ്യാറാക്കുന്ന വിധം

അടപ്പോടുകൂടിയ ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുക്കുക. അതിലേക്ക് റോക്ക് സാൾട്ടിട്ട ശേഷം നാലോ അഞ്ചോ തുള്ളി എസെൻഷ്യൽ ഓയിൽ, മൂന്ന് ഗ്രാമ്പൂ, ഒരു കർപ്പൂരം എന്നിവ ചേർക്കാം. പാത്രത്തിന്റെ അടപ്പിൽ ചെറിയ ദ്വാരങ്ങളിട്ട് അടച്ചിതിന് ശേഷം മുറിയുടെ മൂലകളിലോ മദ്ധ്യഭാഗത്തോയ്‌ക്കോ വയ്ക്കാം. ഇത് മുറിക്കുള്ളിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കുന്നു. ഉപ്പ് ദുർഗന്ധം ആഗിരണം ചെയ്യുന്നു. ഉപ്പ് അലിയുന്നതിനനുസരിച്ചോ സുഗന്ധം കുറയുന്നതിനനുസരിച്ചോ ഇത് മാറ്റി കൊടുക്കാം.