വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

Monday 30 March 2026 12:09 AM IST
തിരുമേനി എസ്.എൻ.ഡി.പി. എൽ.പി. സ്‌കൂളിന്റെ 62ാം വാർഷികാഘോഷം പയ്യന്നൂർ ഉപജില്ല മുൻ എ.ഇ.ഒ ടി.വി ജ്യോതി ബാസു ഉദ്ഘാടനം ചെയ്യുന്നു

ചെറുപുഴ: തിരുമേനി എസ്.എൻ.ഡി.പി. എൽ.പി. സ്‌കൂളിന്റെ 62ാം വാർഷികാഘോഷവും നവീകരിച്ച കെട്ടിടോദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ പി.എം. സെബാസ്റ്റ്യന്റെ യാത്രയയപ്പും നടന്നു. പയ്യന്നൂർ ഉപജില്ല മുൻ എ.ഇ.ഒ ടി.വി ജ്യോതി ബാസു നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.ആർ. ഭരതൻ അദ്ധ്യക്ഷനായി. എൽ.എസ്.എസ് ജേതാക്കൾക്ക് മാനേജർ കെ.ഡി ഉദയനും എക്സലൻസ് അവാർഡ് ജേതാക്കൾക്ക് മുൻ പ്രഥമാദ്ധ്യാപിക വി.എൻ ഉഷാകുമാരിയും പ്രൊഫിഷ്യൻസി അവാർഡ് ജേതാക്കൾക്ക് പി.ടി.എ പ്രസിഡന്റ് കെ.സി പ്രസൂണും ഉപഹാരങ്ങൾ വിതരണം ചെയ്തു. ജസ്റ്റിൻ ജോസ്, മാത്യു തടത്തിൽ, ജോർജ് മുള്ളൻമട, വി.സി രാജൻ, ടിമ്മി എലിപ്പുലിക്കാട്ട്, എൻ.ജെ വർഗീസ്, മഞ്ജു മധു, ടി നിഷാകുമാരി, പി.എൻ രാജൻ, ബി. രമണി, മോഹനൻ കണ്ണന്താനം, കെ.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.