മോഹൻലാൽ - ദിലീഷ് പോത്തൻ ചിത്രത്തിൽ ആസിഫ് അലി

Monday 30 March 2026 1:00 AM IST

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി.​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ആ​സി​ഫ് ​അ​ലി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​റെ​ഡ് ​വൈ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലും​ ​ആ​സി​ഫ് ​അ​ലി​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​നു​ശേ​ഷം​ ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ ചി​ത്രം​ ​ജോ​ൺ​ ​ആ​ന്റ് ​മേ​രി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

​ജോ​ൺ​ ​ആ​ന്റ് ​മേ​രി​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ഇൗ​വ​ർ​ഷം​ ​അ​വ​സാ​നം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വ​യ​നാ​ടാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​പു​ഷ്ക​ര​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​വി​ഷ്ണു​മോ​ഹ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വ​മ്പ​ൻ​ ​ക്യാ​ൻ​വാ​സി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​എ​ൽ​ 367​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​ര് ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​മേ​പ്പ​ടി​യാ​ൻ​ ​എ​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​ന്നെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ണ് ​വി​ഷ്ണു​ ​മോ​ഹ​ൻ. അ​തേ​സ​മ​യം​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ മുകേഷ്, ജഗദീഷ്, ​ലാ​ലു​ ​അ​ല​ക്സ്,​​​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​​​ ​ബി​നു​പ​പ്പു,​ ​ഇ​ർ​ഷാ​ദ്,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഒ​ക്ടോ​ബ​റി​ൽ​ ​പൂ​ജ​ ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​മു​ഴു​നീ​ള​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ മോ​ഹ​ൻ​ ലാ​ലി​ന്റെ​ ​ക​രി​യ​റി​ലെ​ ​മ​റ്റൊ​രു​ ​മി​ക​ച്ച​ ​വ​ർ​ഷം​ ​ആ​യി​രി​ക്കും​ 2026.​ ​പേ​ട്രി​യ​റ്റ് ​ആ​ണ് ​ആ​ദ്യ​ ​റി​ലീ​സ് .​ ​ ഓ​ണം​ ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​തു​ട​ക്കം,​ ​ഖ​ലീ​ഫ,​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്നു.​അ​ന്യ​ ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളാ​യ​ ​ജ​യി​ല​ർ​ 2​ ,​​​ ​ഹൈ​വാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​ഈ​ ​വ​ർ​ഷം​ ​എ​ത്തും.