ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്

Monday 30 March 2026 7:16 AM IST

ആലപ്പുഴ : സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ജില്ലാ ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ് ​ഗ്രീഷ്‌മോത്സവം ഏപ്രിൽ ഒന്നിന് ആരംഭിക്കും. മേയ് 28 വരെ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്ലാസുകൾ. ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീ ബോർഡ്, ജാസ് ഡ്രംസ്, ക്ലേ മോഡലിങ്, കരാട്ടേ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ കുട്ടികൾക്ക് പരിശീലന സൗകര്യമുണ്ട്. പ്രവേശനത്തിന് 0477 2260622, 8714560622 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.