കാപ്പ വ്യവസ്ഥ ലംഘിച്ചയാൾ പേട്ടയിൽ പിടിയിൽ
Sunday 29 March 2026 11:27 PM IST
തിരുവനന്തപുരം: കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് പേട്ട പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. പേട്ട,മൂന്നാം മനയ്ക്കൽ ടി.സി 30/358 കാവടി ഹൗസിൽ മുഹമ്മദ് സജീദാണ് (28) പിടിയിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം ആഴ്ചയിലൊരിക്കൽ പേട്ട സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ലംഘനം നടന്നത്. പേട്ട സ്റ്റേഷൻ ആർ.എച്ച്.എസ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.