എസ്.ആർ.പി പിന്തുണ എൽ.ഡി.എഫിന്

Monday 30 March 2026 1:27 AM IST

തിരുവനന്തപുരം: നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. ഇന്നലെ സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലൈനിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സമ്മേളനം എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.പ്രേംലാൽ ഉദ്ഘാടനം ചെയ്തു. നരുവാമൂട് കെ.കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി.സംഗീത് കുമാർ,പാരൂർക്കുഴി സതികുമാർ, അരുവിക്കര രാജൻ,സോമൻതമ്പി തുടങ്ങിയവർ സംസാരിച്ചു,​