വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

Monday 30 March 2026 10:30 AM IST

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനർ പിടിയിൽ.ചെന്നിത്തല തൃപ്പെരുംതുറ, ഏഴംവാക്കൽ വീട്ടിൽ രാഹുൽ (31) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയൽ പരസ്യം വഴിയാണ് അരൂർ സ്വദേശിയായ യുവതിയുമായി രാഹുൽ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം യുവതിയെ ആലപ്പുഴയിൽ വിളിച്ചു വരുത്തി ടൗണിലും ബീച്ചിലും വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഇതിനുശേഷം വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറി പ്രതി,​ മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.യുവതി പരാതി നൽകിയതറിഞ്ഞ രാഹുൽ മുങ്ങുകയായിരുന്നു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന്

പിടികൂടുകയായിരുന്നു. സൗത്ത് സി.ഐ വി.എസ് വിനീഷിന്റെ നിർദ്ദേശാനുസരണം, പ്രിൻസിപ്പൽ എസ്.ഐ നെവിൻ ജോർജ്ജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

എസ്.ഐ മോഹൻ കുമാർ, സീനിയർ സി.പി.ഒ ആർ.ശ്യാം, ആലപ്പുഴ ഡാൻസാഫ് ടീമിലെ സിദ്ധിഖുൾ റഹ്മാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.