മിഴാവ് 2026 സമാപിച്ചു
Monday 30 March 2026 7:31 AM IST
അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നടന്ന തുള്ളൽ കലാകാര സംഗമം മിഴാവ് 2026 സമാപിച്ചു. പന്തളം എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ.രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.സജു പാർത്ഥസാരഥി മോഡറേറ്ററായി.ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥ പിള്ള, സെക്രട്ടറി എസ്.പ്രദീപ്, സുജാത എസ്.നായർ , രാജശ്രീകുമാര വർമ്മ, സുരേഷ് വർമ്മ തുടങ്ങിയവർ സംസാരിച്ചു. കലാമണ്ഡലം ശ്രീജാ വിശ്വവും സംഘവും അവതരിപ്പിച്ച തുള്ളൽ പദമാലിക, ഓട്ടൻതുള്ളൽ , പറയൻതുള്ളൽ, ശീതങ്കൻ തുള്ളൽ അവതരണവും നടന്നു.