ഊർജ പ്രതിസന്ധി മറികടക്കാൻ കേന്ദ്രം; ഇനി പെട്രോൾ പാമ്പുകൾ വഴി മണ്ണെണ്ണ ലഭിക്കും

Sunday 29 March 2026 11:37 PM IST

ന്യൂഡൽഹി: ഊർജ പ്രതിസന്ധി മറികടക്കാൻ മണ്ണെണ്ണ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം. ഇനി പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണയും വിതരണം ചെയ്യാം. പെട്രോളിയം സുരക്ഷ ലെെസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തി. തിരഞ്ഞെടുക്കുന്ന പെട്രോൾ പമ്പുകളിലൂടെ മണ്ണെണ്ണ വികരണം ചെയ്യാൻ നീക്കം. നിലവിൽ റേഷൻ കടകൾ വഴി മാത്രമാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. രണ്ട് മാസത്തേക്കാണ് പെട്രോളിയം സുരക്ഷ ലെെസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തിയത്.

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും നടപടി ലഘൂകരിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇത്. എൽപിജി ലഭ്യമാകാത്ത സാഹചര്യത്തിൽ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി.