അപേക്ഷ തീയതി നീട്ടി
Monday 30 March 2026 8:40 AM IST
ആലപ്പുഴ: സംസ്ഥാനത്തെ ഗവ.ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഹരിപ്പാട് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷകൾ www.pilyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18 വരെയാണ്. അഭിരുചി പരീക്ഷ 21ന് രാവിലെ 10 മുതൽ 11.30 വരെ നടക്കും. പരീക്ഷാ ഫലം അതേ ദിവസം വൈകിട്ട് 4ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക 24ന് പ്രസിദ്ധീകരിക്കും.പ്രവേശനം 27ന് ആരംഭിച്ച് 29ന് പൂർത്തിയാകും.ഹെൽപ്പ് ഡെസ്ക്ക് : 9495311972, 9744611842.