സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് മുകുന്ദൻ
തൃശൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നാട്ടികയിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.സി.മുകുന്ദൻ. നാട്ടികയിൽ എം.എൽ.എയായിരിക്കെ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും സി.സി.മുകുന്ദൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്നെ പുറത്താക്കിയ പാർട്ടിക്കെതിരെയാണ് ഇപ്പോൾ മത്സരിക്കുന്നതെന്നും സി.സി.മുകുന്ദൻ പറഞ്ഞു. ബി.ജെ.പി വർഗീയ ശക്തിയാണെന്ന നിലപാട് നേരത്തെ എടുത്തിരുന്നില്ലേയെന്ന ചോദ്യത്തോട് ഒരാളെയും എതിർക്കാതെ മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു താനെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. 'നാട്ടികയുടെ കൂടെയാണ് ഞാൻ. പ്രത്യേകിച്ച് പറയേണ്ടതില്ല. നാട്ടിക എന്റെ മണ്ഡലമാണ്. ഒരു പാർട്ടിക്കാരും എനിക്കെതിരെ സമരം ചെയ്തിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് സീറ്റ് നൽകാതെ വഞ്ചിച്ചോയെന്ന ചോദ്യത്തോട് കോൺഗ്രസ് അഭിപ്രായം തേടുകയാണ് ചെയ്തതെന്നും വഞ്ചിച്ചെന്ന് പറയാനാകില്ലെന്നും വിശദീകരിച്ചു. ക്ഷണിച്ചപ്പോൾ സംസാരിക്കാൻ പോയി. അത്ര മാത്രമേയുള്ളൂവെന്നും മുകുന്ദൻ പറഞ്ഞു.