50 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Monday 30 March 2026 12:26 AM IST

ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസും ആർ.പി.എഫും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനി​ൽ നിന്ന് 50 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസ് (30) പിടിയിലായി.

മേഘാലയയിൽ നിന്ന് കഞ്ചാവ് ട്രെയിൻ മാർഗം ചെങ്ങന്നൂരിലെത്തിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി ഇയാൾ കഞ്ചാവ് കടത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് ചെങ്ങന്നൂരിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു.

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ആർ.പി.എഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ബിനോയ് പി.ആർ, അശ്വിൻ എസ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു പി.ശശി, പ്രവീൺ, വിഷ്ണു വിജയൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വിജയലക്ഷ്മി, ആശ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആർ.പി.എഫ് ഇൻസ്പെക്ടർമാരായ വി.ടി.ദിലീപ്, ജിപിൻ എ.ജെ എന്നിവരുടെ മേൽനോട്ടത്തിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, വിപിൻ.ജി, ചെങ്ങന്നൂർ ആർ.പി.എഫ് ഉദ്യോഗസ്ഥരായ എസ്.ഷാജി, ശ്രീകുമാർ, ഉണ്ണിമായ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.