എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകൾ എ.കെ. റസിയ
Monday 30 March 2026 12:47 AM IST
കൊച്ചി: ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ എറണാകുളം എസ്.ആർ.എം റോഡ് തോട്ടത്തുംപടി പീടിയേക്കൽ ക്രസന്റ് നഗറിൽ നിലോഫർ വീട്ടിൽ എ.കെ. റസിയ (72) നിര്യാതയായി. കൊച്ചിയുടെ പ്രഥമ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകളും, എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസറും കേരള ഹിസ്റ്ററി അസോസിയേഷൻ ട്രഷററുമായിരുന്ന പരേതനായ പി.എ. ഇബ്രാഹിം കുട്ടിയുടെ ഭാര്യയുമാണ്. ഖബറടക്കം ഇന്ന് രാവിലെ 10 ന് തോട്ടത്തുംപടി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഹാഫിസ് മുഹമ്മദ് (റിയാദ്), നിലോഫർ, പരേതനായ അനീസ് മുഹമ്മദ്. മരുമക്കൾ: റിനി നാസർ, മുഹമ്മദ് മുനീർ.