സഹപാഠിയായ സുഹൃത്തിനെ തല്ലാൻ ക്വട്ടേഷൻ നൽകി 12കാരി

Monday 30 March 2026 2:35 AM IST

ആലപ്പുഴ: പ്രണയത്തിൽ നിന്ന് പിന്മാറി മറ്റു പെൺകുട്ടികളോട് അടുപ്പം കാണിച്ചെന്ന കാരണത്താൽ 12 കാരി തന്റെ ആൺ സുഹൃത്തായ 12കാരനെ തല്ലാൻ ക്വട്ടേഷൻ നൽകി. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്ന് യുവാക്കളെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയായ സുഹൃത്തിനെയാണ് തല്ലാൻ ക്വട്ടേഷൻ നൽകിയത്. സംഘം ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് ക്വട്ടേഷനാണെന്നു സംഘം പറഞ്ഞത്. മേൽനടപടി സ്വീകരിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.