കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം, പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
Monday 30 March 2026 8:06 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിന് സമീപം മദുക്കരൈയിൽ കെ ജി ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരുടെ കാറാണ് അപകടത്തിൽ പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (24), പിരിയാരി സ്വദേശി വിനീഷ് (31) എന്നിവരാണ് മരിച്ചത്.
ചാവടി മേൽപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു.അപകടത്തെ തുടർന്ന് ഇരുകാറുകളും തലകീഴായി മറിഞ്ഞു. സംഭവശേഷം വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. ഊട്ടിയിലെ ഫോട്ടോഗ്രാഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തിൽ പെട്ടത്.