ഇവയോടൊപ്പം വെള്ളരിക്ക വച്ചാൽ പെട്ടെന്ന് അഴുകും; ആഴ്‌ചകളോളം കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യാം
Monday 30 March 2026 2:39 PM IST
കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. വെള്ളം ധാരാളമായി കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും പതിവാക്കുകയും ചെയ്യുന്ന സമയം കൂടിയാണിത്. ഇക്കൂട്ടത്തിൽ പലർക്കും പ്രിയപ്പെട്ട ഒന്നാണ് വെള്ളരിക്ക. ചൂട് കാരണം വെള്ളരി പെട്ടെന്ന് അഴുകിപ്പോകുന്നതിനാൽ കൂടുതലായി വാങ്ങി സൂക്ഷിക്കാൻ കഴിയില്ല. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും അതിൽ വെള്ളം കയറി അഴുകിപ്പോകുന്നത് പതിവാണ്. എന്നാൽ വെള്ളരി പെട്ടെന്ന് അഴുകിപ്പോകാതിരിക്കാൻ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകളുണ്ട്.
- പേപ്പറിലോ ടിഷ്യുവിലോ ടൗവ്വലിലോ, അലുമിനിയം ഫോയിലിലോ ഓരോന്നായി പൊതിഞ്ഞ് വയ്ക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പം അധികമായി ആഗിരണം ചെയ്യുന്നത് തടയും. വെള്ളരിക്ക ഏറെനാൾ കേടുകൂടാതെയിരിക്കാനും സഹായിക്കും.
- ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് മാത്രം വെള്ളരിക്ക കഴുകുക.
- ഉണങ്ങിയ, ഈർപ്പമില്ലാത്ത, തണുപ്പുള്ള, വെയിലേൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
- തക്കാളി, പഴം, ആപ്പിൾ എന്നിവയോടൊപ്പം വെള്ളരിക്ക സൂക്ഷിക്കരുത്. ഇവ പുറത്തുവിടുന്ന എഥിലീൻ വെള്ളരിക്ക പെട്ടെന്ന് അഴുകുന്നതിന് കാരണമാവും.
- വെള്ളരിക്ക മുറിച്ചതിനുശേഷം ബാക്കി ഭാഗത്ത് പ്ളാസ്റ്റിക്കോ ബട്ടർ പേപ്പറോ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കാം.
- വിനാഗിരിയിൽ മുക്കി നന്നാഴി കഴുകിയതിനുശേഷം തുടച്ച് ഉണക്കി സൂക്ഷിക്കാം. ഇത് ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയവ ബാധിക്കാതിരിക്കാൻ സഹായിക്കും.
- സിമന്റ് തറയിലോ കല്ലിലോ വയ്ക്കാതെ പലകയിലോ പായയിലോ സൂക്ഷിക്കാം.