ബി.വി.വി.എസ് ഭാരവാഹികൾ

Tuesday 31 March 2026 12:18 AM IST

കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ജില്ലാ പ്രതിനിധി സമ്മേളനം നാഗമ്പടം എ.ബി വാജ്‌പേയി ഭവനിൽ സംസ്ഥാന രക്ഷധികാരി വി.സദാശിവൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് തെക്കെടത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല നായർ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്രൻ മീനടം, ബിജു പൊടിക്കളം, എം.കെ ഷൈജുലാൽ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജയപ്രകാശ് തെക്കെടത്ത് (പ്രസിഡന്റ്), ബിജു പൊടിക്കളം (ജനറൽ സെക്രട്ടറി), എം.കെ ഷൈജുലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.