പോർട്രെറ്റ് ഫോട്ടോ പ്രദർശനം 1 മുതൽ

Tuesday 31 March 2026 12:19 AM IST

കോട്ടയം: ട്രൈബ് മൾട്ടിമീഡിയ പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ മാഗസിൻ ഫോട്ടോഗ്രാഫർ സുരേഷ് രാമൻ ഒരുക്കുന്ന പോർട്രെറ്റ് ഫോട്ടോ പ്രദർശനം ഏപ്രിൽ 1 മുതൽ 5 വരെ കോട്ടയം ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. 1 ന് വൈകിട്ട് 4 ന് ചമ്പക്കര ശ്രീരംഗം സി.വി.എൻ കളരി ചികിത്സാകേന്ദ്രം ഡയറക്ടർ ഡോ.ജി.ശ്രീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. പോർട്രൈറ്റ് ഫോട്ടോഗ്രാഫിയെ ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചിത്രവും കഥ പറയുന്ന തരത്തിലുള്ളതും ദൃശ്യകലയുടെ സൗന്ദര്യം പകർത്തുന്നതുമായിരിക്കും. ഫോൺ: 7259878409.