താലൂക്ക് യൂണിയൻ ഓഫീസ് ഉദ്ഘാടനം
Tuesday 31 March 2026 12:20 AM IST
വൈക്കം : കേരള പരവർ സർവീസ് സൊസൈറ്റിയെ രാഷ്ട്രീയ പാർട്ടികൾ അർഹമായ പ്രാതിനിധ്യം നൽകാതെ അവഗണിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരൻ. വൈക്കം താലൂക്ക് യൂണിയൻ നിർമ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എ.കെ. സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി അഭിമന്യു പട്ടം, സംസ്ഥാന ട്രഷറർ മുട്ടത്തറ രവീന്ദ്രൻ, സംസ്ഥാന അഡൈ്വസർ എൻ.ശശിധരൻ, യൂണിയൻ ജോയിന്റ് സെക്രട്ടറി പ്രേമ ദാസൻ, കമ്മിറ്റി അംഗം പ്രതാപൻ, സുമതി ടി.എൻ.വടയാർ, സുധീഷ് ചെമ്പ്, പ്രവീൺ ചിത്തിര, മധു കേച്ചേരി എന്നിവർ പ്രസംഗിച്ചു.