നേരേകടവ് ഹരിജൻ സ്‌കൂൾ വാർഷികം

Tuesday 31 March 2026 12:40 AM IST

വൈക്കം : നേരകടവ് ഹരിജൻ വെൽഫയർ സ്കൂളിന്റെ 74-ാമത് വാർഷിക ആഘോഷവും, കൾച്ചറൽ ഫെസ്റ്റ് ഹൃദ്യം 2026 -ന്റെ ഉദ്ഘാനവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പ്രദിപ് മാളവിക നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റെജി പി.ഡി അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജന കെ.വി , പഞ്ചായത്തംഗം ബിന്ദു അനിൽകുമാർ, ദിപേഷ്, അജിത മധുക്കുട്ടൻ, പി.വി. പുഷ്‌ക്കരൻ, ജോബിന ദിനിഷ് , അഭിജിത്ത്, സൗമ്യ അനിഷ്, കെ.ജെ പ്രസാദ്, അഡ്വ. പി.എസ്.നന്ദനൻ , രാധിക എം.ആർ, നടേശൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ എ.വർഗീസ് സ്വാഗതം പറഞ്ഞു.