കൊട്ടുവല കുഞ്ഞിക്കണ്ണൻ

Monday 30 March 2026 4:47 PM IST
കുഞ്ഞിക്കണ്ണൻ

നീലേശ്വരം: സി.പി.എം അവിഭക്ത ലോക്കൽ സെക്രട്ടറിയും മുൻ നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. നീലേശ്വരം പഞ്ചായത്തിൽ സി.പി.എം കെട്ടിപ്പടുക്കാൻ ഏറെ ത്യാഗം ചെയ്ത് കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. പാലായി എ.എൽ.പി സ്‌ക്കൂൾ മാനേജരും ദിനേശ് ബീഡി സഹകരണ സംഘം സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ: രോഹിണി മാടക്കത്ത്. മക്കൾ: സൗദാമിനി (കരിവെള്ളൂർ), രാജീവൻ (പാലായി), ഷൈലജ (കടന്നപ്പള്ളി), ശ്രീലത (വെള്ളൂർ). മരുമക്കൾ: ഇ.പി രാമചന്ദ്രൻ (റിട്ട. റൂറൽ ബാങ്ക് മാനേജർ, കരിവെള്ളൂർ), ബിന്ദു (അദ്ധ്യാപിക, എ.എൽ.പി സ്‌കൂൾ പാലായി), ലക്ഷ്മണൻ (ഗൾഫ്, കടന്നപ്പള്ളി), കെ. ജയരാജ് (റിട്ട. ഫാർമസിസ്റ്റ്, റൂറൽ ബാങ്ക് പയ്യന്നൂർ). സഹോദരങ്ങൾ: ശശി, തങ്കമണി, ശോഭന, പരേതരായ കുഞ്ഞാത, പൊക്കി, ചിറ്റേയി, കാരിച്ചി, നാരായണൻ.