വിദേശത്ത് നിന്ന് സമ്മാനം, പ്രണയസാഫല്യം; ഈ നക്ഷത്രക്കാർക്ക് എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാൻ യോഗം

Monday 30 March 2026 5:49 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 31 - 1201 മീനം 17 ചൊവ്വാഴ്ച .( 22 നാഴിക 16 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)[ ത്രയോദശി തിഥി 1 നാഴിക 14 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഡംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

ഭരണി: ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയം.

കാര്‍ത്തിക: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമം വിജയിക്കും.

രോഹിണി: പ്രണയകാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

മകയിരം: ചിലരുടെ കാര്യത്തില്‍ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങള്‍.

തിരുവാതിര: സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പുണര്‍തം: ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ കാരണം ദുഃഖം.

പൂയം: താമസസ്ഥലം മാറിപ്പോകേണ്ടിവരും, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും.

ആയില്യം: ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബ കലഹം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.

മകം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തില്‍ വരും.

പൂരം: ധനപരമായി ചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും.

ഉത്രം: കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും.

അത്തം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം.

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം.

ചോതി: കൃഷിയില്‍ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

വിശാഖം: ദൈവീക ചിന്ത ഉടലെടുക്കും, കുടുംബത്തിലെ സ്ത്രീകള്‍ വഴി സുഖവും സമാധാനവും വ്യക്തി ജീവിതത്തിൽ ലഭിക്കും.

അനിഴം: വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.

തൃക്കേട്ട: നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധുസമാഗമം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, സന്താനഗുണം.

മൂലം: മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടാകും, ധനനഷ്ടം,സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.

പൂരാടം: ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും, അംഗീകാരവും, ആഗ്രഹത്തിന് വിപരീതമായി കുടുബാഗംങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും.

ഉത്രാടം: ശത്രുജയം, പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും ലഭിക്കും സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍ നിന്നും പ്രയാസങ്ങള്‍.

തിരുവോണം: തൊഴില്‍പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാ രംഗങ്ങളിലില്‍ നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലുമുഉള്ള പുരോഗതി.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം. കുടുംബസുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

ചതയം: എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഭാര്യാഗുണം.

പൂരുരുട്ടാതി: ഉല്ലാസകരമായ അനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.

ഉത്തൃട്ടാതി: മന:സന്തോഷം കിട്ടുന്ന അറിയിപ്പുകള്‍ ലഭിക്കും, കേസുകളില്‍ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം ലഭിക്കും.

രേവതി: സ്ത്രീകള്‍ മുഖേനെ നേട്ടം, നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്ള തടസങ്ങള്‍ മാറിക്കിട്ടും, കുടുംബത്തില്‍ സമാധാനം.