തനിമ പുരസ്കാരം
Tuesday 31 March 2026 6:34 AM IST
തിരുവനന്തപുരം: തനിമ കലാസാഹിത്യവേദി കേരളയുടെ 17-ാമത് തനിമ പുരസ്കാരത്തിന് മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എ.ചന്ദ്രശേഖരൻ അർഹനായി. അദ്ദേഹം രചിച്ച 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ഗ്രന്ഥമാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. സി.എസ്. വെങ്കിടേശ്വരൻ ചെയർമാനും ആദം അയൂബ്,ശ്രീദേവി പി.അരവിന്ദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ കണ്ടെത്തിയത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏപ്രിൽ അവസാനം നൽകും.