വീട്ടിൽ വോട്ടിന് തുടക്കം
Tuesday 31 March 2026 1:26 AM IST
കോട്ടയം : ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിൽ വോട്ടിന് തുടക്കമായി. 85 വയസ് പിന്നിട്ടവരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ വീടുകളിലെത്തിയാണ് പോളിംഗ് സംഘം വോട്ട് രേഖപ്പെടുത്തിയത്. ഒൻപത് മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 16,562 പേരാണ് ഈ രണ്ടു വിഭാഗങ്ങളിലുമായി വീട്ടിൽ വോട്ടിന് അപേക്ഷിച്ചിട്ടുളളത്. മൈക്രോ ഒബ്‌സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പൊലീസ് ഓഫീസർ എന്നിവരാണ് പോളിംഗ് ടീമിലുള്ളത്.