രാമന്തളി 17 ശുഹദാ മഖാം ഉറൂസ്
Monday 30 March 2026 9:00 PM IST
പയ്യന്നൂർ : രാമന്തളി ജുമാ മസ്ജിദ് 17 ശുഹദാ മഖാം ഉറുസ് നാളെ മുതൽ അഞ്ചു വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകീട്ട് നാലിന് മഖാം സിയാറത്തിന് ഹാമിദ് കോയമ്മ തങ്ങൾ ബുഖാരി അൽ ജലാലി നേതൃത്വം നൽകും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ പൂക്കുഞ്ഞി തങ്ങൾ ശുഹദാ നഗറിൽ പതാക ഉയർത്തും. വൈകിട്ട് ഏഴിന് പാണക്കാട് അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. അൻവർ അലി ഹുദവി പുളിയക്കോട് മുഖ പ്രഭാഷണം നടത്തും. സമാപനദിനമായ 5 ന് ഉച്ചക്ക് ഒന്നിന് മൗലീദ് പാരായണത്തിന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനം. രാത്രി ഏഴിന് സമാപന സമ്മേളനത്തിൽ ഫൈസൽ ഹുദവി പാണ്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ കെ.വി.അബൂബക്കർ, കെകെ.അഷറഫ്, ഇ.അബുബക്കർ, പി.എം. ലത്തീഫ്, പി.പി.മുഹമ്മദലി സംബന്ധിച്ചു.