ഇന്ധന ക്ഷാമത്തിൽ ഉരുകി ശ്രീലങ്ക, സഹായവുമായി ഇന്ത്യ

Tuesday 31 March 2026 2:00 AM IST

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന പ്രതിസന്ധിയിൽ വലയുകയാണ് ലോകം. അതേസമയം ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്‌ക്ക് 38,000 മെട്രിക് ടൺ പെട്രോളിയമാണ് ഇന്ത്യ നൽകിയത്. 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും വഹിച്ച കപ്പൽ എത്തിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.