പരിസ്ഥിതി സമ്മർ ക്യാമ്പ്

Tuesday 31 March 2026 3:11 AM IST

തിരുവനന്തപുരം: ആക്കുളത്തെ ഇന്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനും പ്ലേനെസ്റ്റ് ലേണിംഗ് ഹബ്ബും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും.നാടൻ കളികൾ,പക്ഷിനിരീക്ഷണം,വാന നിരീക്ഷണം,കളിക്കോപ്പ് നിർമ്മാണം,നാടൻ പാട്ടുകൾ,ചിത്രരചന,സാഹിത്യരചന,ഭക്ഷണ സംസ്‌കാരം,കാർഷിക പരിചയം,യോഗ എന്നിവയിൽ പരിശീലന ക്ലാസുകളുണ്ടാകും.ഏപ്രിൽ 6 മുതൽ 28 വരെയാണ് ക്യാമ്പ്.ഫോൺ: 7034614966,79074 66944.